മേയർ സ്ഥാനാർത്ഥി സോഹ്രാൻ മംദാനി നടത്തിയ ഇസ്ലാമോഫോബിയ പരാമർശങ്ങളെ വൈസ് പ്രസിഡന്റ് വാൻസ് നിശിതമായി വിമർശിച്ചു.
ന്യൂയോർക്ക് :സെപ്റ്റംബർ 11, 2001-ലെ ആക്രമണങ്ങൾക്ക് പിന്നാലെ അമേരിക്കയിൽ ഇസ്ലാമോഫോബിയയെക്കുറിച്ച് ന്യൂയോർക്കിലെ മേയർ സ്ഥാനാർത്ഥി സോഹ്രാൻ മംദാനി നടത്തിയ പരാമർശങ്ങളെ വൈസ് പ്രസിഡന്റ് വാൻസ് വിമർശിച്ചു. “സോഹ്രാന്റെ അഭിപ്രായത്തിൽ, 9/11-ലെ യഥാർത്ഥ ഇര അവന്റെ ആന്റിയാണെന്നാണ് ചിത്രീകരിക്കുന്നത് അവൾക്ക് ചില മോശം നോട്ടങ്ങൾ ലഭിച്ചതാണ് സെപ്റ്റംബറിൽ കൊല്ലപ്പെട്ട നിരപരാധികൾ ആയ ആളുകളെക്കാൾ വലിയ കാര്യമായി മാംദാനി കാണുന്നത് എന്ന് വാൻസ് ശനിയാഴ്ച സോഷ്യൽ മീഡിയയിൽ കുറിച്ചു മംദാനി ശനിയാഴ്ച ഇസ്ലാമോഫോബിയയെക്കുറിച്ചുള്ള പ്രസംഗത്തിനിടെ തന്റെ അന്തരിച്ച ആന്റിയെ പരാമർശിച്ചിരുന്നു. […]
യുകെയിൽ കഴിഞ്ഞ ആഴ്ചയുടെ അവസാനത്തിൽ തണുപ്പ് കൂടുകയും ചെറിയ മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടതിനു ശേഷം ഇനി തണുപ്പ് കുറയാനാണ് സാധ്യതയെന്ന് കാലാവസ്ഥ വിദഗ്ധർ
ലണ്ടൻ :യുകെയിൽ കഴിഞ്ഞ ആഴ്ചയുടെ അവസാനത്തിൽ തണുപ്പ് കൂടുകയും ചെറിയ മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടതിനു ശേഷം ഇനി തണുപ്പ് കുറയാനാണ് സാധ്യത. ആർട്ടിക് പ്രദേശങ്ങളിൽ നിന്നുള്ള തണുത്ത കാറ്റ് കാരണം താപനില ഒറ്റ അക്കത്തിൽ താഴ്ന്നു, ഈ സീസണിലെ ഏറ്റവും തണുത്ത ദിവസങ്ങൾ ശനി, ഞായറാഴ്ചകളായിരുന്നു. ഞായറാഴ്ച രാവിലെ മധ്യ, കിഴക്കൻ മേഖലകളിൽ സൂര്യപ്രകാശം ഉണ്ടായപ്പോൾ, വടക്കുപടിഞ്ഞാറിൽ നിന്ന് മഴയും സ്കോട്ട്ലൻഡിന്റെ പർവതപ്രദേശങ്ങളിൽ ചെറിയ മഞ്ഞുവീഴ്ചയും ഉണ്ടായി. കാലാവസ്ഥാ വിദഗ്ധൻ ഗ്രെഗ് ഡ്യൂഹർസ്റ്റ് പറയുന്നത് പ്രകാരം, ഈ തണുത്ത […]
മലപ്പുറത്ത് കാര്‍ ബൈക്കിലിടിച്ച് ദമ്പതികകൾ മരണപ്പെട്ടു
മലപ്പുറം: മലപ്പുറത്ത് കാര്‍ ബൈക്കിലിടിച്ച് ദമ്പതികകൾ മരണപ്പെട്ടു മുഹമ്മദ് റഹീസ്, ഭാര്യ റീസ എന്നിവരാണ് മരിച്ചത്. തിരുനാവായ ചന്ദനക്കാവിൽ രാവിലെ 8 മണിക്ക് ശേഷമാണ് അപകടം സംഭവിച്ചത് നിയന്ത്രണം നഷ്ടപ്പെട്ട ഇളക്ട്രിക് കാർ ദമ്പദികൾ സഞ്ചരിച്ചിരുന്ന ഇരു ചക്ര വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അമസോണിൽ കൂട്ട പിരിച്ചു വിടൽ 30,000 ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും;
അമസോൺ 30,000 ജീവനക്കാരെ പിരിച്ചുവിടുന്നു; 2022 അവസാനത്തിനുശേഷമുള്ള ഏറ്റവും വലിയ പിരിച്ചുവിടൽ ആണിത് കഴിഞ്ഞ രണ്ട് വർഷങ്ങളായി, ഉപകരണങ്ങൾ, കമ്മ്യൂണിക്കേഷൻസ്, പോഡ്കാസ്റ്റിംഗ് തുടങ്ങിയ വിഭാഗങ്ങളിലായി അമസോൺ ക്രമേണ ജീവനക്കാരെ കുറച്ചുകൊണ്ടിരിക്കുകയാണ്. അമസോൺ ചെലവ് ചുരുക്കാനും കോവിഡ് കാലത്ത് ഉണ്ടായ അധിക നിയമനങ്ങൾ തിരുത്താനുമായി ചൊവ്വാഴ്ച മുതൽ 30,000 കോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിലാണ്. ഇത് 2022 അവസാനം മുതൽ ഇതുവരെയുള്ള കമ്പനി ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലായി കാണപ്പെടുന്നു. അമസോണിന്റെ ആകെ 1.55 മില്ല്യൺ ജീവനക്കാരിൽ 30,000 […]
കായിക മന്ത്രി വി. അബ്ദുറഹിമാൻ മാധ്യമപ്രവർത്തകരോട് രോഷം പ്രകടിപ്പിച്ചു.അർജെന്റീന ടീമിന്റെ കേരള സന്ദർശനം മാറ്റിവെച്ചതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കിടെയായിരുന്നു സംഭവം
കേരള കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ മാധ്യമപ്രവർത്തകരോട് രോഷം പ്രകടിപ്പിച്ചു.അർജെന്റീന ടീമിന്റെ കേരള സന്ദർശനം മാറ്റിവെച്ചതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കിടെയായിരുന്നു സംഭവം.റദ്ദാക്കിയ അർജന്റീന മത്സരവുമായി ബന്ധപ്പെട്ട് സ്റ്റേഡിയം നവീകരണത്തിൽ ഉയർന്നുവന്ന വിവാദങ്ങളെക്കുറിച്ചു പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിലായിരുന്നു ചാനൽ റിപ്പോർട്ടർമാരുടെ ചോദ്യം മൈക്കും ക്യാമറകളും തള്ളി നീക്കിയാണ് മന്ത്രി അബ്‌ദുർ റഹ്മാൻ മാധ്യമ പ്രവർത്തകരോട് രൂക്ഷമായി പ്രതികരിച്ചത് മന്ത്രിയോടൊപ്പം ഉണ്ടായിരുന്ന സിപിഎം എംഎൽഎ എ.സി. മൊയീദീനും മാധ്യമപ്രവർത്തകരോട് മൈക്കുകൾ ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടു
കൊടുങ്ങല്ലൂരിൽ യുവാവിനെ ക്രൂരമായി മർദിച്ചു ജനനേന്ദ്രിയം മുറിച്ചു മാറ്റിയതായും കണ്ണിൽ കുത്തി പരിക്കേല്പിച്ചതായും പരാതി
തൃശൂർ: കൊടുങ്ങല്ലൂരിൽ യുവാവിന് ക്രൂരമർദനം. ആലപ്പുഴ സ്വദേശിയായ സുദർശൻ എന്നയാൾക്കാണ് മർദ്ദനമേൽക്കുകയും തുടർന്ന് ജനനേന്ദ്ര്യം മുറിക്കുകയും കണ്ണിനു പരിക്കേൽപ്പിക്കുക്കയും ചെയ്തത് ഇതിനുശേഷം ഇയാളെ വഴിയിൽ ഉപേക്ഷിക്കുകയുമാണ് ഉണ്ടായത് ഗുരുതരമായ അവസ്ഥയിൽ ആണ് ഇയാളെ കൊടുങ്ങല്ലൂരിൽ വഴിയരികിൽ പരിക്കേല്പിച്ച നിലയിൽ കണ്ടെത്തിയത് തുടർന്ന് വിദഗ്ധ ചികിത്സക്കായി ഇയാളെ തൃശൂർ മെഡിക്കൽ കൊളെജിലേക്ക് മാറ്റി ആക്രമണത്തിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്പ്പെട്ടു ജനനേന്ദ്രിയത്തിൽ അണു ബാധ ഉണ്ടായതിനെ തുടർന്ന് മുറിച്ചു മാറ്റി
ഗസ്സയിൽ ഹമാസിന്റെ തടവറയിൽ കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങൾ തിരികെ നൽകാൻ ഹമാസിന് 48 മണിക്കൂർ സമയം അനുവദിച്ചു കൊണ്ട് ഡൊണാൾഡ് ട്രംപ് അന്ത്യശാസനം നൽകി
ഗസ്സയിൽ കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങൾ തിരികെ നൽകാൻ ഹമാസിന് 48 മണിക്കൂർ സമയം അനുവദിച്ചു കൊണ്ട് ഡൊണാൾഡ് ട്രംപ് അന്ത്യശാസനം നൽകി. മൃതദേഹങ്ങൾ തിരികെ നൽകിയില്ലെങ്കിൽ സമാധാന ഉടമ്പടിയിലെ പങ്കാളികളിൽ നിന്ന് നടപടി പ്രതീക്ഷിക്കാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.മൃതദേഹങ്ങൾ ഉടൻ തിരികെ നൽകണമെന്ന് ഹമാസിനോട് ആവശ്യപ്പെട്ടു. ഇതിൽ രണ്ട് അമേരിക്കൻ പൗരന്മാരുടെ മൃതദേഹങ്ങളും ഉൾപ്പെടുന്നു. ചില മൃതദേഹങ്ങൾ കണ്ടെത്താൻ പ്രയാസമുള്ളതാണെങ്കിലും, ചിലത് ഉടൻ തന്നെ കൈമാറാൻ സാധിക്കുമെന്നും, എന്നാൽ ഹമാസ് അതിന് തയ്യാറാകുന്നില്ലെന്നും ട്രംപ് പറഞ്ഞു. മൃതദേഹങ്ങൾ […]
കീർ സ്റ്റാർമറിന് തിരിച്ചടി. ലേബർ പാർട്ടിയിൽ വീണ്ടും ആഭ്യന്തരകലഹം:
ലണ്ടൻ: പ്രധാന തെരഞ്ഞെടുപ്പുകൾക്ക് മാസങ്ങൾ മാത്രം ശേഷിക്കെ, ബ്രിട്ടീഷ് ലേബർ പാർട്ടിയിൽ നേതൃത്വത്തിനെതിരെ ആഭ്യന്തരകലാപം രൂക്ഷമാകുന്നു. ആഞ്ചല റേയ്‌നറുടെ രാജിയെത്തുടർന്നുണ്ടായ ഉപനേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ, പ്രധാനമന്ത്രി കീർ സ്റ്റാർമറിന്റെ വിശ്വസ്ത സ്ഥാനാർത്ഥിയായ ബ്രിഡ്ജറ്റ് ഫിലിപ്‌സണെ അട്ടിമറിച്ച് ലൂസി പവൽ വിജയിച്ചു. ഈ വിജയം ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമറിന് കനത്ത തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ മാസം സ്റ്റാർമർ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയ പവലിനെ, അദ്ദേഹത്തിന്റെ വിമർശകനായി അറിയപ്പെടുന്ന ആൻഡി ബേൺഹാം ഉൾപ്പെടെയുള്ളവർ പിന്തുണച്ചിരുന്നു. അതിനാൽ തന്നെ, ഈ […]
ഇംഗ്ലണ്ടിൽ ഈ വർഷം വേനൽക്കാലം ഔദ്യോഗികമായി അവസാനിച്ചു ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നോട്ടാക്കി
ഇംഗ്ലണ്ടിൽ ഈ വർഷം വേനൽക്കാലം ഔദ്യോഗികമായി അവസാനിച്ചു 2025 ഒക്ടോബർ 26 ഞായറാഴ്ചയാണ് ഇത് സംഭവിച്ചത് രാത്രിയിൽ ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നോട്ടാക്കും ഇതോടെ എല്ലാവർക്കും ഒരു മണിക്കൂർ അധികമായി ഉറക്കം ലഭിക്കും. ഇത് ബ്രിട്ടീഷ് സമ്മർ ടൈം (BST)-ൽ നിന്ന് ഗ്രിനിച്ച് മീൻ ടൈം (GMT)-ലേക്ക് മാറുന്ന സമയമാണ്. 1, ക്ലോക്കുകൾ പിന്നോട്ടാക്കുന്നത് എപ്പോൾ? ഓരോ വർഷവും ഒക്ടോബറിലെ അവസാന ഞായറാഴ്ച 2 മണിക്ക് ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നോട്ടാക്കും. 2025-ൽ അത് ഒക്ടോബർ 26-ന് […]
അടിമാലിയിൽ വീടിനു മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണു ഭാര്യയും ഭർത്താവും വീടിനകത്തു കുടുങ്ങി കിടക്കുന്നു
തൊടുപുഴ :അടിമാലിയിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു ദമ്പതികൾ കുടുങ്ങി കിടക്കുന്നു രക്ഷപ്രവർത്തനം പുരോഗമിക്കുന്നു. തദ്ദേശ വാസിയായ ബിജുവും സന്ധ്യയുമാണ് കുടുങ്ങി കിടക്കുന്നത് വീട് പൂർണ്ണമായും മണ്ണിനടിയിൽ ആണ്. ദമ്പതികളിൽ ഭാര്യയുമായി സംസാരിക്കാൻ സാധിച്ചു എന്ന് രക്ഷപ്രവർത്തകർ പറയുന്നു പോലീസും ഫയർ ഫോഴ്‌സും നാട്ടുകാരും രക്ഷപ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരിക്കുന്നു പ്രദേശത്തെ വൈദ്യുതി വിതരണം തടസപ്പെട്ടത് രക്ഷപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്
