കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റു.
കണ്ണൂർ: കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റു. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നടന്ന കെഎസ്‌യുവിന്‍റെ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് വീണാ ജോർജിന് പരിക്കേറ്റത്. മന്ത്രിയുടെ കൈക്കും കഴുത്തിനുമാണ് പരിക്ക്. മന്ത്രിക്കൊപ്പം സ്പീക്കർ എ എൻ ഷംസീറും ഉണ്ടായിരുന്നു. വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യുന്നതിനുവേണ്ടി സ്റ്റേഷനിൽ എത്തിയതായിരുന്നു മന്ത്രി. പരിക്കേറ്റ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യമേഖലയിൽ തുടർച്ചയായി ആരോപിക്കപ്പെട്ട ചികിത്സാപിഴവുകളെ ചൊല്ലിയായിരുന്നു കെഎസ്‌യു പ്രതിഷേധം.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചരിത്രപരമായ ഇസ്രായേൽ സന്ദർശനം പുതിയ തലത്തിലേക്ക്
ന്യൂഡൽഹി: ഇന്ത്യ–ഇസ്രായേൽ ബന്ധങ്ങളിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രായേൽ സന്ദർശിച്ചു. ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായാണ് ഇസ്രായേൽ സന്ദർശിക്കുന്നത്. ഈ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, പ്രതിരോധ, സാങ്കേതിക സഹകരണങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്ന ചരിത്രപരമായ നടപടിയായി വിലയിരുത്തപ്പെടുന്നു. സന്ദർശനത്തിന്റെ ഭാഗമായി ഇസ്രായേൽ പ്രധാനമന്ത്രിയുമായി മോഡി ഉന്നതതല ചർച്ചകൾ നടത്തി. പ്രതിരോധം, ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ, സൈബർ സുരക്ഷ, നവീകരണം, സ്റ്റാർട്ടപ്പുകൾ, കൃഷി, ജലസംരക്ഷണം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും ധാരണയിലെത്തി. ഡ്രോൺ […]
വൈറ്റില റെയിൽവേ ട്രാക്കിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിച്ചത് 45 വയസുള്ള സുധ ബേബിയാണ്.
കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിച്ചത് 45 വയസുള്ള സുധ ബേബിയാണ്. സംഭവവുമായി ബന്ധപ്പെട്ട് 63 വയസുള്ള കെ.വി. ഷാജിയെ പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ, സുധയും ഷാജിയും നേരത്തെ പരിചയമുള്ളവരാണെന്ന് കണ്ടെത്തി. ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഷാജി സുധയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയും, സംഭവം ട്രെയിൻ അപകടമെന്ന് തോന്നിപ്പിക്കാനായി മൃതദേഹം റെയിൽവേ ട്രാക്കിൽ എത്തിച്ചുവെക്കുകയുമായിരുന്നു എന്നാണ് പോലീസ് നിഗമനം. സി.സി.ടി.വി ദൃശ്യങ്ങൾ, പ്രതിയുടെ […]
ഇനി കേരള അല്ല “കേരളം” കേരളത്തിന്റെ പേര് “കേരളം” ആക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അനുമതി
ന്യൂഡൽഹി:കേരളത്തിന്റെ പേര് “കേരളം” ആക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അനുമതി കേരള സംസ്ഥാനത്തിന്റെ പേര് “കേരളം (Keralam)” ആയി മാറ്റുന്നതിനുള്ള പ്രമേയം ചൊവ്വാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം അംഗീകരിച്ചു. ഇതോടെ സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതിനാവശ്യമായ ഭരണഘടനാപരമായ നടപടികൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ, ഭാരതഘടനയിലെ ആർട്ടിക്കിൾ 3 പ്രകാരം “കേരള (പേര് മാറ്റൽ) ബിൽ, 2026” കേരള നിയമസഭയുടെ അഭിപ്രായം അറിയുന്നതിനായി […]
പമ്പാനദിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
പത്തനംതിട്ട: പമ്പാനദിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു മൈലപ്ര വടക്കേമറ്റപ്പള്ളിൽ ബിജു വർഗീസിന്റെ മകൻ ക്രിസ് ബിജു (17), കോന്നി വെള്ളപ്പാറ കിടങ്ങയിൽ വീട്ടിൽ ബിനുവിന്റെ മകൻ ജോഷിൻ ബിനു (17) എന്നിവരാണ് മരിച്ചത്. ഇരുവരും മൈലപ്ര മൗണ്ട് ബഥനി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളാണ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സുഹൃത്തുക്കളോടൊപ്പം റാന്നി ഐത്തലയിലെ കളരിക്കൽ കടവിൽ കുളിക്കാനെത്തിയത്. ഇതിനിടെ ജോഷിൻ ബിനു ഒഴുക്കിൽപ്പെട്ടു. രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് ക്രിസ് ബിജു ഒഴുക്കിൽപ്പെട്ടത്. ഇന്നലെ രാത്രി പൊലീസും […]
ബർമിംഗ്ഹാമിൽ ഉണ്ടായ കത്തി കുത്തിൽ 18 വയസുള്ള കൗമാരക്കാരൻ കൊല്ലപ്പെട്ടു
ബെർമിംഹാം :വെസ്റ്റ് മിഡ്‌ലാൻഡ്സിൽ വെള്ളിയാഴ്ച ഒരു പള്ളിക്ക് പുറത്തുണ്ടായ കുത്തേറ്റ സംഭവത്തിൽ ഒരു കൗമാരക്കാരൻ കൊല്ലപ്പെട്ടു. രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 9 മണിക്ക് തൊട്ടുമുമ്പ്, ബർമിംഗ്ഹാമിലെ സാൻഡ്‌വെല്ലിലെ സ്മെത്വിക് റോഡിലുള്ള ഒരു പള്ളിക്കു പുറത്തുണ്ടായ സംഘർഷത്തെ തുടർന്ന് ആണ് സംഭവം ഉണ്ടാകുന്നത് ജാമിയ മസ്ജിദ് പള്ളിയുടെ കാർ പാർക്കിലാണ് 18 വയസ്സുള്ള സീഷാൻ അഫ്സാൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടത്. 19 വയസ്സുള്ള ഒരാളെയും 20 വയസ്സുള്ള മറ്റൊരാളെയും ഗുരുതര മല്ലാത്ത പരിക്കുകളോടെ […]
യുകെ മലയാളികളുടെ പ്രാർത്ഥനകൾ വിഫലമാക്കി വിഷ്ണു വിജയകുമാറിന്റെ മരണവാർത്ത എത്തി
കവൻട്രി :യുകെ മലയാളികളുടെ പ്രാർത്ഥനകൾ വിഫലമാക്കി വിഷ്ണു വിജയകുമാറിന്റെ മരണവാർത്ത എത്തി തിരുവനന്തപുരം സ്വദേശി വിഷ്ണു ജയകുമാർ (26) എന്ന മലയാളി യുവാവിന്റെ മൃതദേഹം കവൻട്രിയിലെ ടൗണിലുള്ള സ്വാൻ വെൽ ലേക്കിൽ നിന്ന് കണ്ടെത്തി. ശനിയാഴ്ചയാണ് വിഷ്ണുവിനെ കവൻട്രിയിൽ നിന്ന് കാണാതായതായത് കൂട്ടുകാർക്കൊപ്പം ഔട്ടിങ്ങിനുപോയ വിഷ്ണു പിന്നീട് താമസസ്ഥലത്തേക്ക് മടങ്ങി വന്നില്ല പാർട്ടി കഴിഞ്ഞതിനു ശേഷം ടാക്സിക്കായി കാത്തു നിൽക്കുന്നത് കണ്ടു എന്നാണ് ഒപ്പം ഉണ്ടായിരുന്നവരുടെ മൊഴി പഠനത്തിനൊപ്പം വെയർഹൗസിൽ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു തിങ്കളാഴ്ച […]
തൃശൂർ പീച്ചിക്കടുത്ത് മയിലാട്ടും പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
തൃശൂർ: പീച്ചിക്കടുത്ത് മയിലാട്ടും പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മയിലാടുംപാറ സ്വദേശി ഷിജുവാണ് (35) മരിച്ചത്. വൈകുന്നേരം അഞ്ചുമണിയോട് അടുത്താണ് സംഭവം. ഷിബുവും ഷിബുവിനോടൊപ്പം മറ്റ് നാല് പേരുമുണ്ടായിരുന്നു. കാട്ടാനയെ കണ്ടതോടെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു എന്നാൽ ഷിബുവിന് ഓടി മാറാൻ കഴിഞ്ഞില്ല വീണുപോയ ഷിബുവിനെ കാട്ടന ആക്രമിക്കുകയുമായിരുന്നു സംഭവസ്ഥലത്തു വച്ചു തന്നെ ഷിബു മരണപ്പെട്ടു വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഷിബുവിൻ്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ പുലർച്ചെ സ്വകാര്യ സ്ലീപ്പർ ബസും ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കുറഞ്ഞത് 17പേർ വെന്ത് മരിച്ചു
കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ ഇന്ന് പുലർച്ചെ ഒരു സ്വകാര്യ സ്ലീപ്പർ ബസും ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കുറഞ്ഞത് 17പേർ തീപിടിച്ച് മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ ബസിൽ വൻതീപിടിത്തമുണ്ടാകുകയും ബസ് പൂർണമായും കത്തിനശിക്കുകയും ചെയ്തു. ഹിരിയൂർ താലൂക്കിലെ ഗോർലത്ത് ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. കൂട്ടിയിടിച്ചതിനെ തുടർന്ന് ബസിന് തീപിടിക്കുകയും, തീ അതിവേഗം പടരുകയും ചെയ്തു. ഇതോടെ നിരവധി യാത്രക്കാർ ബസിനുള്ളിൽ കുടുങ്ങി, രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായി. ബെംഗളൂരുവിൽ നിന്ന് ശിവമോഗയിലേക്ക് […]
സ്കോട്ട്ലണ്ടിലെ ഗ്ലാസ്‌ഗോയിൽ ചരിത്ര പ്രസിദ്ധമായ പള്ളി കഴിഞ്ഞ രാത്രിയിൽ തീപിടിത്തത്തിൽ കത്തി നശിച്ചു
സ്കോട്ട്ലണ്ടിലെ ഗ്ലാസ്‌ഗോയിൽ ചരിത്ര പ്രസിദ്ധമായ പള്ളി കഴിഞ്ഞ രാത്രിയിൽ തീപിടിത്തത്തിൽ കത്തി നശിച്ചു സ്കോട്ടിഷ് ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് അറിയിച്ചത് പ്രകാരം ഞായറാഴ്ച പുലർച്ചെ ഏകദേശം 2.45ഓടെ നഗരത്തിലെ ഷോബ്രിഡ്ജ് സ്ട്രീറ്റിലുള്ള പോളോക്ഷോസ് പാരിഷ് ചർച്ച് തീ പിടിച്ചതായി അവിടെ നിന്നുള്ള റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്ന് അവർ സ്ഥലത്ത് എത്തിച്ചേർന്നു സംഭവസ്ഥലത്തുനിന്നുള്ള ഫോട്ടോകളും വീഡിയോകളും പള്ളി പൂർണ്ണമായും തീയിൽ കത്തി നശിച്ചിരിക്കുന്നതായി കാണിക്കുന്നു. എല്ലാ പള്ളിയംഗങ്ങൾക്കും ഇന്നലെ രാവിലെ തീപിടിത്തത്തെക്കുറിച്ച് വിവരം നൽകുകയും ചെയ്തു. പ്രത്യേകമായ […]
