1 min read

മലപ്പുറം മഞ്ചേരിയില്‍ അതി ക്രൂരമായ കൊലപാതകം കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊന്നു

മലപ്പുറം: മഞ്ചേരിയില്‍ യുവാവിനെ കാട് വെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി 40 വയസുള്ള പ്രവീണ്‍ ആണ് കൊല്ലപ്പെട്ടത് പ്രതി ചാരങ്കാവ് സ്വദേശി മൊയ്തീനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് രാവിലെ ഏഴുമണിക്ക് ശേഷമാണ് സംഭവം നടന്നത്. കാടുവെട്ട് തൊഴിലാളികളാണ് കൊല്ലപ്പെട്ട പ്രവീണും കൊലപാതകിയായ മൊയ്തീനും. രാവിലെ ഇരുവരും ഒരുമിച്ച് ബൈക്കില്‍ ജോലിക്ക് പോകുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും. പിന്നാലെ പ്രവീണിനെ മൊയ്തീന്‍ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക […]

1 min read

തിരുവനന്തപുരത്ത് പായസം പാർസൽ നല്കാത്തതിന് വാഹനം ഉപയോഗിച്ച് കട ഇടിച്ചു തകർത്തു

തിരുവനന്തപുരം പോത്തൻകോടിൽ പായസം പാഴ്സൽ ആയി നൽകാത്തതിന് പായസകട വാഹനം ഉപയോഗിച്ച് ഇടിച്ച് തകർത്തതായി പരാതി. കടയിൽ ഉണ്ടായിരുന്നവർ ഈ അക്രമത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ് ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് ശേഷം അയിരൂപ്പാറ ഫാർമേഴ്സ് ബാങ്കിനു സമീപം റോഡരികിൽകടയിലുണ്ടായിരുന്ന കാര്യവട്ടം സ്വദേശി യാസീൻ അദ്‌ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. ഇദ്ദേഹം നടത്തിവന്ന താൽക്കാലിക സംവിധാനത്തിലേക്കാണ് കാർ ഇടിച്ചുകയറ്റിയത്.പാഴ്സൽ ചോദിച്ചപ്പോൾ തീർന്നുപോയി എന്ന് പറഞ്ഞപ്പോൾ പ്രകോപനം ഉണ്ടാവുകയും അതിനെ തുടർന്ന് പായസകട വാഹനം ഉപയോഗിച്ച് ഇടിച്ചുതെറിപ്പിക്കുകയും ഉണ്ടായത്

1 min read

ഇന്ത്യക്ക് എതിരെ വീണ്ടും ശക്തമായ മുന്നറിയിപ്പുമായി പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ

പാകിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിലെ അബോട്ടാബാദിലെ പ്രമുഖ പാകിസ്ഥാൻ മിലിട്ടറി അക്കാദമി (പി.എം.എ) കാക്കൂളിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ പാസാവുന്ന കേഡറ്റുകളെ അഭിസംബോധന ചെയ്താണ് ആർമി ചീഫ് അസിം മുനീർ പ്രസംഗിച്ചത്. ഞങ്ങളെ ഭീഷണിപ്പെടുത്താനോ വാചകശബ്ദങ്ങളിലൂടെ അടിച്ചമർത്താനോ സാധിക്കില്ല.ആണവായുധങ്ങളാൽ സമ്പുഷ്ടമായ സാഹചര്യത്തിൽ പാകിസ്ഥാൻ ശക്തമായ തിരിച്ചടിക്കും എന്നും മുനീർ. ചെറുതായെങ്കിലും ഒരു പ്രകോപനത്തിന് ഇന്ത്യ മുതിർന്നാൽ നിസ്സംശയം ശക്തമായ മറുപടി നൽകിയിരിക്കും എന്ന് മുനീർ ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി. ഇന്ത്യയുമായ യുദ്ധത്തിൽ തന്റെ രാജ്യത്തിന്റെ സായുധസേന […]

1 min read

കൊച്ചിയിലെ ഹിജാബ് വിവാദത്തിൽ സ്കൂളിന് വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ്

കേരള വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കൊച്ചിയിലെ ഒരു ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളിൽ മുസ്ലിം വിദ്യാർത്ഥിനി സ്കൂളിന്റെ യൂണിഫോം കോഡിന് വിരുദ്ധമായി ഹിജാബ് ധരിച്ച് സ്കൂളിൽ വന്ന കുട്ടിയെ ക്ലാസ്സിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയ നടപടിയെ വിമർശിച്ചു കൊണ്ട് ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കാൻ നിർദേശം നൽകി. മന്ത്രി ചൊവ്വാഴ്ച സ്കൂൾ അധികൃതർക്ക് വിദ്യാർത്ഥിനിയെ ഹിജാബ് ധരിച്ച നിലയിൽ തന്നെ ക്ലാസുകളിൽ പങ്കെടുക്കാൻ ഉടൻ അനുവദിക്കണമെന്ന് നിർദേശിച്ചു.അല്ലെങ്കിൽ സ്കൂളിന്റെ പ്രവർത്തനം തന്നെ നിര്ത്തിവെക്കുന്ന നടപടികളിലേക്ക് സർക്കാർ നീങ്ങും എന്ന് […]

1 min read

55 വയസ്സിന് മുകളിലുള്ളവർക്ക് പുതിയ ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങൾ പ്രഖ്യാപിച്ചു കൊണ്ട് യുകെ സർക്കാർ

യുകെ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചതനുസരിച്ച്, 2025 ഒക്ടോബർ 22 മുതൽ 55 വയസ്സിന് മുകളിലുള്ള ഡ്രൈവർമാർക്ക് ബാധകമായ ഡ്രൈവിംഗ് ലൈസൻസ് ചട്ടങ്ങളിൽ പ്രധാനപ്പെട്ട മാറ്റങ്ങൾ വരുന്നു. പുതിയ നിയമങ്ങൾ പ്രകാരം, ഈ പ്രായപരിധിയിലുള്ള വ്യക്തികൾക്ക് ലൈസൻസ് പുതുക്കുമ്പോൾ അധികമായ മെഡിക്കൽ, കാഴ്ചശക്തി, ഫിറ്റ്‌നസ് പരിശോധനകൾ നിർബന്ധമാകും. ആരോഗ്യത്തോടും പ്രായപരിമിതിയോടും ബന്ധപ്പെട്ട കാരണങ്ങളാൽ ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനുള്ള ഒരു വ്യാപകമായ റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ നീക്കം.

1 min read

കണ്ണൂരിൽ ഇടിമിന്നലേറ്റ് അതിഥി തൊഴിലാളികളായ 2 പേർ മരിച്ചു

കണ്ണൂർ കാക്കണം പാറയിൽ ഇടിമിന്നലേറ്റ് രണ്ട് അഥിതി തൊഴിലാളികൾക്ക് ജീവൻ നഷ്ടമായി. ചെങ്കൽ വെട്ട് തൊഴിലാളികളാണ് മരണപെട്ടത്. അസം സ്വദേശി ജോസ് നസ്രി, ഒഡീഷ സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്കാണ് ഇടിമിന്നലേറ്റത്. ഉടനെ തന്നെ ഇവരെ നാട്ടുകാരും മറ്റ് തൊഴിലാളികളും ചേർന്ന് ശ്രീകണ്ഠപുരത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു.എങ്കിലും രക്ഷിക്കാനായില്ല അവിടെനിന്നു പരിയാരം മെ‍ഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി തന്നെ ഇരുവരുടെയും മരണം സംഭവിച്ചു. പരുക്കേറ്റയാൾ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

1 min read

ഹമാസിന്റെ തടവിലുള്ള ജീവനോടെയിരിക്കുന്ന 20 ബന്ദികളെയും ഹമാസ് കൈമാറിയതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു.

ഹമാസിന്റെ തടവിലുള്ള ജീവനോടെയിരിക്കുന്ന 20 ബന്ദികളെയും ഹമാസ് കൈമാറിയതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. ഈ ബന്ദികൾ 2023 ഒക്ടോബർ 7-ന് ഹമാസ് ഇസ്രായേലിന്റെ തെക്കൻ ഭാഗത്ത് നടത്തിയ ആക്രമണങ്ങളിൽ പിടിച്ചെടുത്തവരാണ്. ഇവരിൽ ഇരട്ട സഹോദരന്മാരായ സീവ് ബെർമാൻ, ഗാലി ബെർമാൻ എന്നിവരും ഉൾപ്പെടുന്നു. അവർ ഇന്ന് രാവിലെ ഗാസയിൽ ഒരുമിച്ച് കണ്ടുമുട്ടി ബന്ദികളായവരെ വിട്ടയക്കുന്നതിനുപകര മായി ഇസ്രായേൽ 250 ഫലസ്തീൻ തടവുകാരെയും 1,700-ലധികം തടങ്കലിലായവരെയും മോചിപ്പിക്കും. അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ് ഇപ്പോൾ ഇസ്രായേലിൽ എത്തി ചേർന്നിട്ടുണ്ട് […]

1 min read

കൊട്ടാരക്കരയിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ അടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊല്ലം :കൊട്ടാരക്കരയിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ അടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊട്ടാരക്കര നേടുവാതൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ (36), കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (33), യുവതിയുടെ സുഹൃത്ത് ശിവകൃഷ്ണൻ (24) എന്നിവരാണ് മരിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ കിണറിൻ്റെ കൈവരി ഇടിഞ്ഞ് വീണായിരുന്നു അപകടം.മരിച്ച […]

1 min read

ഗാസാ സിറ്റിയിൽ ഹമാസും ആയുധധാരികളായ പ്രാദേശിക ക്ലാൻ അംഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ നിരവധി മരണം

ഗാസാ സിറ്റിയിൽ ഹമാസും ആയുധധാരികൾ ആയ മറ്റൊരു ഗ്രൂപ്പും ഗാസയുടെ അധികാരം ഏറ്റെടുക്കുന്നത് സംബന്ധിച്ച് പരസ്പരം ഉണ്ടായ ഏറ്റുമുട്ടലിൽ കുറഞ്ഞത് 27 പേർ കൊല്ലപ്പെട്ടു. ഇസ്രായേൽ സൈനികപ്രവർത്തനങ്ങൾ അവസാനിച്ചതിനുശേഷം പ്രദേശത്ത് ഉണ്ടായ ഏറ്റവും വലിയ ആഭ്യന്തര സംഘർഷങ്ങളിലൊന്നാണിത്. മുഖംമൂടിയണിഞ്ഞ ഹമാസ് തോക്കുധാരികൾ നഗരകേന്ദ്രത്തിലെ ജോർദ്ദാൻ ആശുപത്രിക്ക് സമീപം ക്ലാൻ പോരാളികളുമായി വെടിവെപ്പിൽ ഏർപ്പെട്ടു. ഹമാസ് നിയന്ത്രിത ആഭ്യന്തര സുരക്ഷാസേന അവരെ വളഞ്ഞ് പിടികൂടാൻ ശ്രമിക്കവേ ശക്തമായ ഏറ്റുമുട്ടൽ നടന്നു. ശനിയാഴ്ച ആരംഭിച്ച ഏറ്റുമുട്ടലിൽ ഇതുവരെ 19 ദുഗ്മുഷ് […]

1 min read

തിരുവനന്തപുരത്ത് രണ്ടര വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം

തിരുവനന്തപുരം: ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ചു കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം പടിഞ്ഞാറെ നടയ്ക്കടുത്തായിരുന്നു സംഭവം. ധ്രുവ് എന്ന്ആ പേരുള്ള കുഞാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. വീട്ടിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. ഇതിന്റെ ആവശ്യങ്ങൾക്കായാണ് ഡ്രില്ലിങ് മെഷീൻ കൊണ്ടുവന്നത്. കുട്ടി അറിയാതെ ഇതെടുത്തപ്പോഴാണ് അപകടം ചികിത്സയിൽ ഇരിക്കുമ്പോഴാണ് കുട്ടി മരണപെട്ടത് ☝️ചെറിയ കുഞ്ഞുങ്ങൾ ആണ്  അവർ എന്തൊക്കെയാണ് എടുക്കുന്നത് കളിക്കുന്നത് എന്നൊക്കെ മാതാപിതാക്കളും ബന്ധുക്കളും സമൂഹവും ശ്രദ്ധിക്കുക നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തം ആണ്