പഞ്ചാബിലെ മുൻ ഡിജിപി യായ പിതാവിന് തന്റെ ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ച മകനെ മരിച്ച നിലയിൽ കണ്ടെത്തി
പഞ്ചാബ്: പഞ്ചാബിലെ മുൻ ഡിജിപിക്കും മുൻ മന്ത്രിയായ ഭാര്യയ്ക്കുമെതിരെ മകന്റെ മരണത്തിൽ കേസ്. മുൻ പഞ്ചാബ് ഡിജിപി ആയിരുന്ന മുഹമ്മദ് മുസ്തഫ ഭാര്യയും മുൻ മന്ത്രിയും ആയിരുന്ന റസിയ സുൽത്താന എന്നിവർക്കെതിരെയാണ് കൊലപാതക കേസ് രജിസ്റ്റർ ചെയ്തത്. ഇവരുടെ മകൻ അഖിൽ അഖ്തർ അഞ്ച് ദിവസം മുൻപാണ് മരിച്ചത്. മരണത്തിന് പിന്നാലെ അഖിൽ റെക്കോർഡ് ചെയ്ത് വച്ചിരുന്ന വീഡിയോകൾ പുറത്ത് വന്നതോടെയാണ് കാര്യങ്ങൾ പുറത്തറിയുന്നത് . തന്റെ ഭാര്യയ്ക്ക് തന്റെ പിതാവുമായി അവിഹിത ബന്ധമുള്ളതായി സംശയിക്കുന്നതായും തനിക്ക് […]
യുകെയിലെ നോട്ടിങ്ഹാമിൽ ജോർജ് എന്ന വ്യക്തിയെ കാണ്മാനില്ലാത്തതായി പരാതി മലയാളി ആണോ എന്ന് സംശയിക്കുന്നു.
നോട്ടിംഗ്ഹാംഷയർ: നോട്ടിംഗ്ഹാംഷയറിൽ ജോർജ് എന്ന വ്യക്തിയെ കാണാനില്ലാത്തതായി പരാതി മലയാളി ആണോ എന്ന് സംശയിക്കുന്നു.നോട്ടിങ്ഹാം പോലീസിന്റെ ഫേസ്ബുക് പേജിൽ വന്ന റിപ്പോർട്ട് ആണ് വാർത്തക്ക് ആധാരം അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ച് തങ്ങൾ വളരെ ആശങ്കപ്പെടുകയാണെന്നും ജോർജിനെ കണ്ടിട്ടുള്ള ആരെങ്കിലും ഞങ്ങളെ ഉടൻ പോലീസുമായി ബന്ധപ്പെടണമെന്നും പോലീസ് അഭ്യർത്ഥിക്കുന്നു. ജോർജിനെ അവസാനമായി ഒക്ടോബർ 19-ന് ഉച്ചയ്ക്ക് ഏകദേശം 1 മണിക്ക് വെസ്റ്റ് ബ്രിഡ്ജ്‌ഫോർഡ് പ്രദേശത്ത് ആണ് കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് പിന്നീട് ഇദ്ദേഹത്തെ കുറിച്ച് വിവരം ഇല്ല.. ജോർജിന്റെ പ്രായം […]
കോഴിമാലിന്യ സംസ്കരണശാലയ്‌ക്കെതിരായ പ്രതിഷേധം അക്രമാസക്തമായി; എ.എസ്.പി.ക്ക് പരിക്ക് പോലീസ് കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു; പ്രതിഷേധക്കാർ ശാലയ്ക്ക് തീ വെച്ചു
കോഴിക്കോട് :കോഴിക്കോട് താലൂക്കിലെ അമ്പായത്തോട് പ്രദേശത്ത് “ഫ്രെഷ് കട്ട്”എന്ന പേരുള്ള കോഴിമാലിന്യ സംസ്കരണ യൂണിറ്റിനെതിരെ ചൊവ്വാഴ്ച നടന്ന പ്രദേശവാസികളുടെ പ്രതിഷേധ സമരം അക്രമാസക്തമായി ഇരുത്തുള്ളി സിവിക് പ്രൊട്ടസ്റ്റ് കമ്മിറ്റി നേതൃത്വത്തിലുള്ള പ്രതിക്ഷേധക്കാർ അമ്പായത്തോട് ഭാഗത്തേക്ക് കോഴിമാലിന്യം കൊണ്ടുപോകുന്ന വാഹനത്തെ തടഞ്ഞ്. വാഹനത്തിന് നേരെ കല്ലെറിഞ്ഞതിനെത്തുടർന്ന് പോലീസ് ആദ്യം കണ്ണീർവാതകം പ്രയോഗിക്കുകയും പിന്നീട് ഗ്രനേഡ് ഉപയോഗിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതരായ പ്രതിഷേധക്കാർ ഫാക്ടറിക്ക് തീ വെച്ചു. പ്രതിഷേധക്കാർ ഫാക്ടറിക്ക് തീ ഇട്ടത്തോടെയാണ് സ്ഥിതി ഗതികൾ രൂക്ഷമായത്. പ്രതിഷേധക്കാർ എറിഞ്ഞ […]
നവി മുംബയിലെ താമസ സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം
മുംബൈ: നവി മുംബയിലെ താമസ സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം മുംബൈയിൽ താമസ സമുച്ചയത്തിൽ തീ പിടുത്തം ഉണ്ടായി മലയാളികളടക്കം നാലുപേർ മരണപ്പെട്ടു പത്തുപേർക്ക് പരിക്കേറ്റു. മരണപ്പെട്ടവരിൽ ആറുവയസുകാരിയായ പെൺകുട്ടിയുമുണ്ട്. മുംബയ് വാഷിയിലെ എംജി കോംപ്ലക്സിൽ റഹേജ റെസിഡൻസിയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്.വേദിക സുന്ദർ ബാലകൃഷ്‌ണൻ (ആറ്), സുന്ദർ ബാലകൃഷ്‌ണൻ (44), പൂജ രാജൻ (39) എന്നിവരാണ് തീപിടിത്തത്തിൽ മരണപ്പെട്ട മലയാളികൾ. ഇവർ തിരുവനന്തപുരം സ്വദേശികളാണ് .
ആഫ്രിക്കന്‍ രാജ്യമായ മൊസാബിക്കിലെ ബെയ്റ തുറഖമുഖത്തുണ്ടായ ബോട്ട് അപകടത്തെ തുടര്‍ന്ന് കാണാതായ കണ്ടെത്തിയ മൃതശരീരം കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെയാണെന്ന് തിരിച്ചറിഞ്ഞു
മോസാംബിക്കിലെ ബെയ്റ തുറഖമുഖത്തുണ്ടായ ബോട്ട് അപകടത്തെ തുടര്‍ന്ന് കാണാതായ കണ്ടെത്തിയ മൃതശരീരം തിരിച്ചറിഞ്ഞു. അപകടത്തില്‍ കാണാതായ കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം തിരിച്ചറിഞ്ഞു ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മോസാംബിക്കിലെ ബെയ്‌റ തുറമുഖത്ത് കപ്പല്‍ അപകടത്തില്‍പ്പെട്ടത്ഈ അപകടത്തിൽ കാണാതായ ആളുകൾക്ക് വേണ്ടി തിരച്ചില്‍ തുടരുന്നതിനിടെയാണ് ഒരു മൃതദേഹം തിരിച്ചറിയാൻ സാധിച്ചത് മലയാളി യുവാക്കള്‍ അടങ്ങുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. എറണാകുളം […]
ഹമാസ് കരാർ ലംഘനം ചെയ്തു തങ്ങളുടെ രണ്ട് സൈനികരെ വധിച്ചു എന്ന് ആരോപിച്ച് ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി 44 പേർ കൊല്ലപ്പെട്ടു
തെക്കൻ ഗാസയിൽ ഇസ്രായേൽ ആക്രമണങ്ങൾ ആരംഭിച്ചു, റാഫാഹിലെ തങ്ങളുടെ സൈനികരെ ലക്ഷ്യമാക്കി ഹമാസ് തീവ്രവാദികൾ ആന്റി-ടാങ്ക് മിസൈലും തോക്കും ഉപയോഗിച്ച് വെടിവെച്ചതായി ഇസ്രയേൽ സൈന്യം ഈ അക്രമണത്തെ തുടർന്ന്. തങ്ങളുടെ രണ്ട് സൈനികർ കൊല്ലപ്പെട്ടതായും ഇസ്രായേൽ അറിയിച്ചു ഇസ്രയേൽ നിയന്ത്രണത്തിലുള്ള പ്രദേശത്ത് ഏറ്റുമുട്ടലുകൾ നടന്നതായി തങ്ങൾക്ക് അറിയില്ല എന്നാണ് ഹമാസിന്റെ പ്രതികരണം ഇന്നലെ വൈകുന്നേരത്തോടെ, ഗാസയിലുടനീളം ഹമാസ് ലക്ഷ്യങ്ങൾക്കെതിരെ തങ്ങൾ ആക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചു. ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത് പ്രകാരം, 44 പേർ കൊല്ലപ്പെട്ടു. ഹമാസ് […]
ബംഗളുരുവിൽ മലയാളിയായ കോളേജ് വിദ്യാര്‍ഥിനിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ബെംഗളൂരു: മലയാളിയായ കോളേജ് വിദ്യാര്‍ഥിനിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ബെംഗളൂരുവിലെ കാടുസോനപ്പഹള്ളിയിലെ സ്വകാര്യ കോളേജിലെ ബിബിഎ വിദ്യാര്‍ഥിനിയായിരുന്ന സനാ പര്‍വീണാണ്(19) ആത്മഹത്യ ചെയ്യതത്. കുടക് സ്വദേശിയാണ് സംഭവുമായി ബന്ധമുള്ള മലയാളിയായ സീനിയര്‍ വിദ്യാര്‍ഥിയുടെ പേരില്‍ ആത്മഹത്യപ്രേരണ കുറ്റത്തിന് കേസെടുത്ത് പൊലീസ്. ചാവക്കാട് സ്വദേശി റിഫാസിന്റെ പേരില്‍ ആണ് പോലീസ് കേസ് എടുത്തത് പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് കേസ്. സനയുമായി സൗഹൃദത്തിലായിരുന്ന റിഫാസ്, സനയുടെ സ്വര്‍ണം തട്ടിയെടുത്തെന്നും കൂടുതല്‍ പണം ചോദിച്ച് പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്നുമാണ് സനയുടെ […]
വാട്സ്ആപ്പ് കോളിലെ ശബ്ദം വിവാദമായ സാഹചര്യത്തിൽ തന്റെ വോയിസ് ചാറ്റിനോട് പ്രതികരിച്ച് നടന്‍ അജ്മല്‍ അമീര്‍
തന്‍റെ ശബ്ദം എഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നും ഇത്തരം ആരോപണങ്ങള്‍ കൊണ്ട് തന്നെ തകര്‍ക്കാനാകില്ലെന്നും അജ്മൽ പറഞ്ഞു.വിവാദം ഉണ്ടായ ശബ്‍ദ രേഖ പുറത്തുവന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളോട് സോഷ്യൽ മീഡിയയിൽ പ്രതികരിക്കുകയായിരുന്നു അജ്മൽ അമീർ വ്യാജമായി ഉണ്ടാക്കിയ ഒരു കഥയും എഐ ഉപയോഗിച്ചുണ്ടാക്കിയ ഒരു വോയിസ് ഇമിറ്റേറ്റിങ്ങും ആണെന്നാണ് നടൻ പ്രതികരിച്ചത് ഇതുപയോഗിച്ച് എന്നെയും എന്‍റെ കരിയറിനെയും തകര്‍ക്കാന്‍ കഴിയില്ല. ഇതിലും വലിയ ആരോപണങ്ങളുണ്ടായിട്ടുംസര്‍വശക്തന്‍റെ അനുഗ്രഹം കൊണ്ട് അത് എല്ലാം തെറ്റാണെന്ന് തെളിച്ച് മുന്നോട്ട് പോകുന്ന വ്യക്തിയാണ് ഞാന്‍. തനിക്കൊരു […]
യൂക്മ റീജിയണൽ കലാമേളയിൽ തുടർച്ചയായ മൂന്നാം വട്ടവും കപ്പ് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിക്ക്!
യൂക്മ റീജിയണൽ കലാമേളയിൽ തുടർച്ചയായ മൂന്നാം വട്ടവും കപ്പ് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിക്ക്! കോവൻട്രി: യുകെയിലെ മലയാളി സമൂഹത്തിൻ്റെ കലാപരമായ ഒത്തുചേരലിന് വേദിയായ യുക്മയുടെ (UUKMA) ഈസ്റ്റ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയണൽ കലാമേളയിൽ തുടർച്ചയായി മൂന്നാം തവണയും കിരീടം ചൂടി ലെസ്റ്റർ കേരള കമ്മ്യൂണിറ്റി (LKC) തങ്ങളുടെ സാംസ്കാരിക മേൽക്കൈ ഉറപ്പിച്ചു. കോവൻട്രിയിൽ ഒക്ടോബർ 11-ന് നടന്ന വാശിയേറിയ മത്സരങ്ങളിലാണ് LKC-യുടെ കലാപ്രതിഭകൾ മികവിൻ്റെ മുദ്ര പതിപ്പിച്ച് ഈ സുവർണ്ണ നേട്ടം കൈവരിച്ചത്. കിഡ്ഡീസ് വിഭാഗത്തിൽ LKC-യുടെ […]
വയോധികയുടെ കഴുത്തില്‍നിന്ന് സ്വര്‍ണമാല പൊട്ടിച്ച് കടന്നുകളഞ്ഞ സംഭവത്തില്‍ സിപിഎം നേതാവായ കൂത്തുപറമ്പ് നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റിൽ.
കൂത്തുപറമ്പ്: മീന്‍ മുറിക്കുകയായിരുന്ന വയോധികയുടെ കഴുത്തില്‍നിന്ന് സ്വര്‍ണമാല അപഹരിച്ചു കടന്നുകളഞ്ഞ സംഭവത്തില്‍ സിപിഎം നേതാവായ കൂത്തുപറമ്പ് നഗരസഭാ കൗൺസിലർ പി.പി.രാജേഷിനെ (45) പോലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗവും നഗരസഭാ നാലാംവാര്‍ഡായ നൂഞ്ഞമ്പായിലെ കൗണ്‍സിലറുമാണ് രാജേഷ്.വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ കണിയാര്‍കുന്നിലെ കുന്നുമ്മല്‍ ഹൗസില്‍ പി.ജാനകി (75)യുടെ ഒരുപവന്‍ മാലയാണ് കവര്‍ന്നത്.
